WHERE THE mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
...............................
Where the mind is led forward by thee into ever-widening thought and action-
Into that heaven of freedom, my Father, let my country awake.
KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വരുന്ന അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്.
REACT AGAINST THE INJUSICE DONE TO PLUS TWO STUDENTS UNDER KERALA STATE SYLLABUS IN THE NAME OF STANDARDISATION.
KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വന്ന ⬆️ഈ അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്. ബോർഡുകൾ പരീക്ഷ easy ആക്കിയതിന് കുട്ടികൾ എന്തു പിഴച്ചു ?Standardisation rules പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ കേരളാ സിലബസ് പഠിക്കാൻ വിദ്യാർത്ഥികൾ ഭയക്കുന്ന സാഹചര്യം വരും. -
+2/ Equivalent Standardized score out of 300 ആണ്.
full മാർക്ക് കിട്ടിയ കുട്ടിക്ക് 300 ന് പകരം കേരള സിലബസ് പരീക്ഷ CBSCയെക്കാൾ ലഘുവാണ് എന്ന് കണക്കാക്കി 273 ആക്കി കുറച്ചു എന്നാണ് അറിയുന്നത്.
അതനുസരിച്ച് standardize ചെയ്യപ്പെട്ട മാർക്കിൽ കേരള സിലബസിൽ +2 പരീക്ഷ എഴുതിയ കുട്ടിക്ക് 27 വരെ score നഷ്ടം ഉണ്ടാകുകയും
റാങ്ക് വളരെ പിന്നിലാകുകയും ചെയ്തിരിക്കുന്നു.
ഈ അഡ്ജസ്റ്റ്മെൻ്റ് കുട്ടികൾ അറിഞ്ഞിരുന്നില്ല. അതിനാൽ മറ്റ് ഡിഗ്രികൾക്ക് ചേരാതെ സാധ്യതയുള്ള എഞ്ചിനിയറിംഗ് ബിരുദത്തിന് ചേരാൻ കാത്തു.
ഇപ്പോൾ കുട്ടികൾ പെരുവഴിയിലായി
അനീതിക്കെതിരെ ഒന്നിക്കുക.KEAM റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ കേരള സിലബസ് പഠിച്ച കുട്ടികൾ അന്യായമായി പുറകിലാകുന്ന സ്ഥിതി ഒഴിവാക്കുക-CKR 16/7/2024
WE MUST PREPARE THE RANKLIST FOR KEAM BASED ONLY ON THE PERFORMANCE IN THE ENTRANCE TEST .DO YOU AGREE ?PLEASE GIVE YOUR OPINION HERE OR @9447739033.-RADHAKRISHNAN C K
COMMENTS :
സർക്കാർ ജോലിയിലിരുന്നു കൊണ്ട് , unaided CBSE യിൽ പഠിപ്പിക്കുന്നത് അധ്യാപക മൂല്യത്തിന് നിരക്കാത്തതായതുകൊണ്ട് , കുട്ടിയെ സർക്കാർ സ്കൂളിൽ പഠിപ്പിച്ചു. എൻ്റെ ഭർത്താവിന് കുട്ടിയുടെ ഫീസും യൂണിഫോം മറ്റ് പഠനച്ചിലവും കിട്ടുമായിരുന്നിട്ടും CBSE വേണ്ടെന്ന് വച്ചു.
സർക്കാർ സ്കൂളിൽ തന്നെ കുട്ടിയെ വിടാനായി കുടുംബ കലഹത്തിന് ഞാൻ കാരണമായി.
മറ്റ് ഒരു കാര്യത്തിലും കുട്ടിയെക്കുറിച്ച് സങ്കോചമില്ല . KEAM Entrance Result വന്നപ്പോൾ +2 ഉന്നത നിലയിൽ പാസായ കുട്ടിക്ക് State syllabus കാർക്ക് Standardized Mark total മാർക്ക് 23+5 കുറച്ചതിനാൽ Rank list ൽ വളരെ പിന്നിലായത് തിരുനെറ്റിയിൽ കിട്ടിയ അടിയായിപ്പോയി.
ഇതിൽ കൂടുതൽ ഇനി എന്ത് വേണം കുട്ടികളോട് ചെയ്യാൻ ?
നേരത്തെ അറിയിക്കുക എങ്കിലും വേണമായിരുന്നു.
ഈ വർഷത്തെ കുട്ടികൾ എന്തു ചെയ്യും ?
- A TEACHER
See we all have to realize that expensive entrance coaching is not really accessible to the masses of our nation nor our state, which in turn has forced our state government to give 50-50 weightage to board and entrance mark so that those who have sub-par scores as an effect of inaccessibility to expensive coaching can get a reasonable chance of entering into the engineering field. So scraping +2 marks is not really a solution considering economic inequalities just as how much reservation is necessary for the depressed classes of our nation. so the government isnt wrong in giving equal weightage to board marks. Normalization also becomes necessary as we have students from boards of different difficulties writing the board examination. However the only solution that I see is making state board exams harder so that it becomes difficult to score high marks giving state boards the same advantage as CBSE.
-An expert
ഇത് ഈ വർഷം ആദൃമായിട്ടല്ലല്ലോ ഇങ്ങനെ റാങ്ക് തയ്യാറാക്കുന്നത്. നിങ്ങളെപ്പോലെയുള്ള കോച്ചിംഗ് ഫാക്ടറിക്കാർക്ക് ഇത് മുൻവർഷങ്ങളിൽ സർക്കാരിന്റെ ശ്രദ്ധയിൽ കോണ്ടുവരാമായിരുന്നു. എന്ത്കൊണ്ട് നേരത്തേ ചെയ്തില്ല. ഇപ്പോൾ ഇത് ആരെ കാണിക്കാനാണ് ഈ ഷോ. മാതാപിതാക്കളെ കാണിക്കാനോ. സർക്കാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിങ്ങൾ റിസൽറ്റ് പ്രഖ്യാപിച്ചതാണല്ലോ. നെവിൻ സിബിക്ക് റാങ്ക് കുറഞ്ഞതു കൊണ്ടാണോ ഈ ഷോ നടത്തുന്നത്. നിങ്ങളെപ്പോലെയുള്ള കോച്ചിംഗ് ബിസിനസ്സ്കാരാണ് ഈ രംഗം ഇതു പോലെ വഷളാക്കിയത്- A reader
കീമിൽ നല്ല മാർക്ക് കിട്ടിയിട്ടും പുറകിൽ പോകേണ്ടി വന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാകുകയുള്ളൂ. നെവിൻ സിബിക്ക് മാത്രമല്ല റാങ്ക് കുറഞ്ഞത്. എന്റെ കുട്ടിയും 100 പേർസെന്റൈൽ കിട്ടിയ ആറു പേരിൽ ഒരാളായിരുന്നു. പ്ലസ്ടുവിന് PCM ന് മുഴുവൻ മാർക്കും ഉണ്ടായിരുന്നു. എന്റെ കുട്ടിക്കും കേരള സിലബസിൽ പഠിച്ചു എന്ന ഒറ്റ കാരണത്താൽ റാങ്കിൽ 25 ആയി. ഇപ്പോൾ ഈ കാര്യം ചൂണ്ടി കാണിക്കാൻ ബ്രില്യന്റ് കാണിച്ച ധൈര്യത്തിന് ഒരു BIG Salute.-a responder
The difficulty level and standard of cbse/ icse board exams is not even comparable to state syllabus.- a cbse teacher.
We definitely need standardisation if we are considering icse/cbse and state syllabus knowing the difficulty and standard of cbse/ icse exam . It is state syllabus only giving easy exam for which most of the students only study focus area and exams are also really easy.-a CBSE student
സ്റ്റേറ്റിൽ കൂടുതൽ ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികൾ CBSE യെക്കാൾ കൂടുതലാകുന്നതിന് ഒരു കാരണം അവിടെ പരീക്ഷയെഴുതുന്നവരുടെ എണ്ണം CBSE യെക്കാൾ അധികമാണ് . ഈസിയാണ് എന്ന കാരണത്താൽ സ്റ്റേറ്റ് കാരുടെ മാർക്ക് കുറക്കുമ്പോൾ തന്നെ CBSE ക് മാർക്ക് കൂട്ടികൊടുക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ രണ്ട് ബെനഫിറ്റാണ് CBSE കാരന് കിട്ടുന്നത്. എൻട്രൻസിനും Plus 2 പരീക്ഷയ്ക്കും തുല്യ മാർക്ക് കിട്ടിയവർ തമ്മിലുള്ള വിത്യാസം 35 മാർക്കാണ്. അതിനെ പറ്റി റാങ്ക് തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച തലകൾക്ക് ബോധം വരാത്തതെന്ത് കൊണ്ടാണ് ?
This is totally unfair.STUDENTS who opted Kerala State board who scored full marks or close to full marks have gone very far behind the rank list because of this injustice. My daughter also went back because of this and due to the unfair normalisation of marks due to the low & high easy levels on the exam on different days of exam. Hence this injustice to be corrected this year & revised rank list to be published immediately. Children are not at fault due to the unfair calculation & normalisation of marks. Thanks Brilliant for takjng this up...
- a parent
WE WILL FOLLOW UP THIS TILL WE GET JUSTICE -CKR
*
KSTA and SFI have taken us seriously. We request the other student organisations and teacher organisations to give their opinion on the issue without delay.-CKR 18/7/2024
ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിന്
കേരളാ സിലബസ്സിൽ പഠിച്ചവർക്ക് ഗ്രേസ് മാർക്ക് നൽകുക, -
പി പ്രേമചന്ദ്രൻ
( മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിച്ച / പഠിപ്പിക്കുന്ന ആളുകൾ എങ്കിലും ഈ പോസ്റ്റ് ഷെയർ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു.)
കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ സ്കോർ എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷാ സന്ദർഭത്തിൽ മൂല്യം കുറച്ചാണോ പരിഗണിക്കുന്നത് എന്ന സംശയം കുറച്ചു കാലമായി ഉണ്ട്. മകൻ എൻജിനീയറിങ് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സന്ദർഭത്തിൽ അത് സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചിരുന്നു. അതിൽ വിദഗ്ധനല്ലാത്തതുകൊണ്ട് തൽക്കാലം മുന്നോട്ടു പോകാൻ പറ്റിയില്ല. എങ്കിലും മനസ്സിൽ ഈ അസ്കിത ഉണ്ടായിരുന്നു. ഇക്കുറി എൻജിനീയറിങ് റാങ്ക് ലിസ്റ്റ് വന്നപ്പോൾ എല്ലാ ഉയർന്ന റാങ്കുകളും സിബിഎസ്ഇ കുട്ടികൾക്കാവുകയും ആദ്യത്തെ 5000 ത്തിനുള്ളിൽ വരാൻ പരീക്ഷയെഴുതിയതിൽ 5% സംസ്ഥാന സിലബസ്കാർക്ക് മാത്രമേ കഴിഞ്ഞുള്ളൂ എന്ന കണക്കു വരികയും ചെയ്തപ്പോഴാണ് ഇതിൻറെ ഗൗരവം ബോധ്യപ്പെട്ടത്.
നമ്മുടെ കുട്ടികൾ ഇക്കുറി നേടിയതിൽ നിന്ന് 27 സ്കോർ കുറച്ചാണ് പരിഗണിച്ചത്. കോവിഡ് മുർദ്ധന്യത്തിൽ നിൽക്കുന്ന സമയത്ത് നമ്മുടെ കുട്ടികൾ എഴുതിയ പരീക്ഷയിലെ 40 സ്കോർ കുറച്ചാണ് പോലും അക്കൊല്ലം പരിഗണിച്ചത്. ഒൻപതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും മാർക്കുകൾ സ്കൂളിൽനിന്ന് എഴുതികൊടുത്തതായിരുന്നു അക്കൊല്പം പൊതുപരീക്ഷ ഇല്ലാതിരുന്ന പത്ത് /പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇക്കാരുടെ കൈയിൽ ഉണ്ടായിരുന്നത്. അത് അപ്പടി മുഖവിലക്കെടുത്തുകൊണ്ടാണ് അതിഭീകരമായ കോവിഡ് സാഹചര്യത്തിലും ഫോക്കസ് ഏരിയക്ക് അകത്തുനിന്ന് പഠിക്കുകയും പൊതുപരീക്ഷ എഴുതുകയും ചെയ്ത നമ്മുടെ കുട്ടികൾ നേടിയ സ്കോറിന് മൂല്യമില്ല എന്ന് പറഞ്ഞ് ഇവിടെ വെട്ടിക്കുറച്ചത്.
അക്കാലത്ത് നമ്മുടെ അക്കാദമിക ഏമാന്മാർ പറഞ്ഞത് ഇവിടെ മാർക്ക് കൂടിയത് അവർക്ക് പുറത്തുപോവുമ്പോൾ നാണക്കേടാണ് എന്നാണ്. സിബിഎസ്ഇ എന്ന് കേൾക്കുമ്പോൾ മുട്ട് വിറക്കുന്ന ഇവിടുത്തെ അക്കാദമിക സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ന്യായീകരണ തൊഴിലാളികൾക്ക്, പൊതു വിദ്യാഭ്യാസത്തിനെതിരായി പുതു യുക്തികൾ ഇത്തരം ഘട്ടങ്ങളിലെല്ലാം ഇറക്കേണ്ടി വരാറുണ്ട്. പരീക്ഷയ്ക്ക് തൊട്ടുമുമ്പായി, നേരത്തെ പ്രഖ്യാപിച്ച ഫോക്കസ് ഏരിയയുടെ പുറത്തു നിന്നുള്ള ഭാഗങ്ങൾ പഠിക്കാത്തവരുടെ 30 ശതമാനം മാർക്കുകൾ വെട്ടിക്കുറക്കാനുള്ള യുക്തികൾ പൊതുപരീക്ഷ ചോദ്യപേപ്പറുകൾ നിർമ്മിക്കുന്ന ശിൽപ്പശാലയിൽ വച്ച് നിഗൂഢമായി തീരുമാനിച്ചപ്പോൾ, പൊതു വിദ്യാഭ്യാസത്തിൻറെ പക്ഷത്തുനിന്ന് അതിനെ അതിശക്തമായി എതിർക്കുകയല്ല അവർ ചെയ്തത്. മറിച്ച് അങ്ങനെ എതിർത്ത ആളുകൾ എഴുതിയ യുക്തി ശരിയാണോ പദ പ്രയോഗം തെറ്റല്ലേ എന്നൊക്കെ സൂക്ഷ്മദർശിനി വെച്ച് പരിശോധിക്കുകയാണ്! ഇപ്പോൾ അവർ സമീകരണ സിദ്ധാന്ത ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒരു സുപ്രഭാതത്തിൽ തീരുമാനിക്കപ്പെട്ടതല്ല കേരളത്തിലെ ഹയർ സെക്കൻഡറി ക്ലാസ്സ് റൂം വിനിമയത്തിന്റെ മെച്ചങ്ങൾകൂടി ഏത് പ്രവേശനത്തിനും ക്രെഡിറ്റ് ചെയ്യപ്പെടണം എന്നുള്ളത്. അതല്ലെങ്കിൽ കേരളത്തിനകത്തും പുറത്തുമുള്ള എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളിൽ രാപ്പകൽ ഇല്ലാതെ കുട്ടികളെ യന്ത്രങ്ങളായി പരിഗണിച്ചുകൊണ്ട് ഒറ്റവാക്കിൽ ഉള്ള കറക്കികുത്തലുകളായി വലിയ വിജ്ഞാന വിഷയങ്ങൾ ചുരുങ്ങും. ആ മാർഗത്തിലേക്ക് സാമ്പത്തികമായും സാമൂഹികമായും ഉന്നത നിലയിലുള്ള ആളുകൾ എളുപ്പത്തിൽ എത്തിച്ചേരുകയും അവർ മേൽക്കുമേൽ വിജയിക്കുകയും ചെയ്യും . എൻട്രൻസ് എന്ന കീറാമുട്ടിയിൽ തട്ടി എല്ലാ പാഠ്യപദ്ധതി പ്രവർത്തനങ്ങളും തകരുകയാണ് പതിവ്. ക്ലാസ് റൂം പ്രവർത്തനത്തിൻ്റെ ഫലമായി വിദ്യാർത്ഥികളിൽ വളർന്നു വരേണ്ട സാംസ്കാരികവും സാമൂഹികവുമായ .മൂല്യങ്ങളും മനോഭാവങ്ങളും വിലകെട്ടതായി തീരും. ഈ ഭീതിയാണ് കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണ ശ്രമങ്ങളിൽ ഉണ്ടായിരുന്നത്. എൻട്രൻസ് ആണ് ശാശ്വത സത്യമെങ്കിൽ അതിനായി പ്രൈമറിയിലോ സെക്കൻഡറിയിലോ വച്ച് തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നതാവും ഉചിതം എന്ന് പലരും ചിന്തിക്കും. അത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ചേരുന്നവർ ഇപ്പോഴുമുണ്ട്. ക്ലാസ് മുറിയിലൂടെ കുട്ടി ആർജിക്കുന്ന ജ്ഞാനത്തെ തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ മുന്നോട്ടുള്ള പോക്കിനെ നമുക്ക് അടയാളപ്പെടുത്താൻ കഴിയണം. അതിനുള്ള സാമാന്യമായ ഒരു മാർഗ്ഗമാണ് എൻട്രൻസിനൊപ്പം ക്ലാസ് റൂം സ്കോർ കൂടി ചേർക്കാനുള്ള തീരുമാനം.
ഒറ്റ ചോദ്യമേയുള്ളൂ. എന്തുകൊണ്ടാണ് കേരളത്തിലെ എസ്എസ്എൽസി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി പ്രവേശനത്തിന് നാല് പോയിൻറ് ബോണസ് ആയി നൽകുന്നു? പഠിച്ച സ്കൂളിന് രണ്ട് പോയിൻറ് അധികം നൽകുന്നു? അതിൽ ഒരു സൈദ്ധാന്തികതലമുണ്ട്. പൊതുവിദ്യാഭ്യാസത്തിനൊപ്പം നിന്നുകൊണ്ട് അതിനെ ശക്തിപ്പെടുത്താനുള്ള ഒരു നയവുമുണ്ട്. അതിവിടെ യാതൊരു പ്രയാസവും ഇല്ലാതെ എത്രയോ കാലമായി നടന്നു പോകുന്നു.
ഇതേ മാർഗമാണ് എൻജിനീയറിങ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തും കൈക്കൊള്ളേണ്ടത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഹയർ സെക്കൻഡറി പൂർത്തിയാക്കിയ കുഞ്ഞുങ്ങൾക്ക് വിഷയത്തിന് പത്തു പോയിൻറ് വെയിറ്റേജ് നൽകണം. അല്ലാതെ നേടിയ മാർക്കിന് 12 കാരറ്റ് മാത്രമേ വിലയുള്ളൂ എന്ന് പരിഹസിക്കുകയല്ല ചെയ്യേണ്ടത്.
സിബിഎസ്ഇക്ക് ലഭിച്ച സ്കോർ അതേപോലെ പരിഗണിക്കണം. മറ്റെല്ലാ സിലബസിലെയും അവരുടെ യഥാർത്ഥ മാർക്ക് പരിഗണിക്കാം. അപ്പോൾ ചില ന്യായീകരണക്കാർ ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ ഹയർസെക്കൻഡറിക്ക് ഉയർന്ന സ്കോർ ആണ് എന്നൊക്കെ പറഞ്ഞു വരും. ബീഹാറിലെ ഹയർ സെക്കൻഡറി കുട്ടികളെല്ലാം കേരളത്തിൽ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതി ഇവിടെ പഠിക്കാൻ വരികയല്ലേ? ആകെ പരീക്ഷ എഴുതുന്നതിൽ മറ്റു വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അര ശതമാനം പോലും വരില്ല. അവർ വന്നാലും കേരളത്തിലെ കുഞ്ഞുങ്ങൾക്ക് ഗ്രേസ് പോയൻ്റുകൾ ലഭിക്കുന്നതുകൊണ്ട് ഒരു മേൽകൈ അവർക്ക് ഉണ്ടാകും. ഇതാണ് നടപ്പിലാക്കേണ്ടത് ' എന്നാൽ സിബിഎസ്ഇ /എൻട്രൻസ് ലോബിക്ക് എതിരായി ഒരു ചെറുവിരൽ അനക്കാൻ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഉദ്യോഗസ്ഥ മേധാവികൾ തയ്യാറാവുകയില്ല. ചില അടിയൻ ലച്ചിപ്പോം അക്കാദമിക്കുകൾ കൊട്ടേഷനെടുത്ത് അവർക്കൊപ്പം നിൽക്കുകയും ചെയ്യും.
എൻജിനീയറിങ് റാങ്ക് ലിസ്റ്റ് വന്ന ദിവസത്തെ ചില തോന്നലുകൾ അന്ന് തന്നെ ട്രൂ കോപ്പിയിൽ എഴുതുകയുണ്ടായി. തൊട്ടടുത്ത ദിവസം അത് അച്ചടിച്ചു വന്നു. പിന്നീട് കേരളത്തിലെ മാധ്യമങ്ങൾ അത് ഏറ്റെടുത്തു. ആ ലേഖനത്തിൽ ആവശ്യപ്പെട്ടതുപോലെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനം ഇന്നീ ആവശ്യം ഏറ്റെടുത്തു കഴിഞ്ഞു. ഇത് അങ്ങേയറ്റം അഭിമാനം നൽകുന്ന ഒരു തീരുമാനമാണ്.
WE MUST PREPARE THE RANKLIST FOR KEAM BASED ONLY ON THE PERFORMANCE IN THE ENTRANCE TEST .DO YOU AGREE ?PLEASE GIVE YOUR OPINION HERE.-RADHAKRISHNAN C K
1 comment:
WE MUST PREPARE THE RANKLIST FOR KEAM BASED ONLY ON THE PERFORMANCE IN THE ENTRANCE TEST .DO YOU AGREE ?PLEASE GIVE YOUR OPINION HERE.-RADHAKRISHNAN C K
Post a Comment